Tuesday, November 4, 2008

എന്‍റെ മനസ്സ് ഒരു യാത്രയിലാണ്....

മറുപടിയില്ലാത്ത ചോദ്യമായതുകൊണ്ട്
എവിടെക്കെന്നു ചോദിക്കുന്നില്ല.

കഴിഞ്ഞു പോയ ദൂരങ്ങളും
കടന്നു പോയ അനുഭവങ്ങളും
ഒരു മറുപടി നല്കാന്‍ കഴിയാത്ത വണ്ണം
എന്നെ ഭയപ്പെടുത്തുന്നു.

അതുകൊണ്ട് ചോദ്യങ്ങളെ നമുക്കൊഴിവാക്കാം
പോവുക തന്നെ.

സമര്‍പ്പണം

മനസ്സു നിറഞ്ഞു സ്നേഹിച്ചിട്ടും
എന്തിനെന്ന് പോലും പറയാതെ
ഒരു വാക്ക് പോലും മിണ്ടാതെ
പിരിഞ്ഞു പോയവര്‍ക്ക് ......


ഒരുപാടു ക്ഷമിച്ച് ,
ഒരുപാടു സ്നേഹം തന്ന ,
ഒരിക്കലും മായാത്ത ഒരു മുദ്രയായി
മനസ്സില്‍ പതിഞ്ഞവര്‍ക്ക്........